ചെമ്പൈ ട്രസ്റ്റ് - ചെമ്പൈ സംഗീതോത്സവം സംഗീതാർച്ചനയിൽ പങ്കെടുക്കാം
ചെമ്പൈ ട്രസ്റ്റ് ശ്രീവരാഹം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവം സെപ്റ്റംബർ 6ന് തിരുവനന്തപുരം ശ്രീ വരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ 8 മണി മുതൽ നടക്കുന്ന സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 10 ന് ആരംഭിക്കും.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ സ്വാഗതസംഘം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവൽ അനുവദനീയമല്ല. അപേക്ഷയോടൊപ്പം ഒരു ഫോട്ടോയും അയക്കണം. അപേക്ഷയിൽ ഫോൺ നമ്പർ കൊടുത്തിരിക്കണം.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2026 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
അംഗീകൃത അവതരണ വിഭാഗങ്ങൾ
- വായ്പ്പാട്ട് - വ്യക്തിഗതം / സംഘം (പരമാവധി 5 പേർ)
- തന്ത്രിവാദ്യം
- സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ)
പങ്കെടുക്കുന്നവർ നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്. ക്ഷണപത്രികയോടൊപ്പം (soft or hard copy) തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, ഗുരുനാഥൻ്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്.
രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി
2026 ഓഗസ്റ്റ് 20 വൈകിട്ട് 5 മണി.
പരിപാടി നടക്കുന്ന സ്ഥലം
Chembai Memorial Hall, Ayodhya Nagar, Sreevaraham, Thiruvananthapuram
For further details of the Sangeetharadhana pls contact:
Trivandrum R Rajesh - 9847713488
Bharat Krishna. D R - 9744235264
